ബിൽ ഗേറ്റ്സ് ദാനം ചെയ്തത് 51 ബില്യൺ ഡോളർ

മരണത്തിനു മുമ്പ് തന്‍റെ സ്വത്തുക്കളുടെ 99 ശതമാനവും ദാനം ചെയ്യുന്നതായി പ്രഖ്യാപിച്ച് ബിൽ ഗേറ്റ്സ്
Bill Gates donates 99 percent of his wealth before his death

ബിൽ ഗേറ്റ്സ്

getty image

Updated on

മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 51 ബില്യൺ ഡോളറിന്‍റെ ആസ്തിയാണ് ദാനം ചെയ്തത്. മുമ്പേ പ്രഖ്യാപിച്ച പ്രതിജ്ഞയിലേയ്ക്കുള്ള ഒരു മനോഹരമായ ചുവടുവയ്പാണ് ഇതിന്‍റെ പിന്നിൽ എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ചു വെളിപ്പെടുത്തിയത്.

മരണത്തിനു മുമ്പായി തന്‍റെ ആസ്തിയുടെ 99 ശതമാനവും ദാനം ചെയ്യുക എന്ന വാഗ്ദാനത്തിന്‍റെയും തീരുമാനത്തിന്‍റെയും ഭാഗമായാണ് വൻതോതിലുള്ള തുക ഗേറ്റ്സ് ഒഴിഞ്ഞത്.

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ വഴി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി, കാലാവസ്ഥാ വ്യതിയാന പ്രതിരോധം തുടങ്ങി പല മേഖലകളിലേയ്ക്കാണ് ഈ ധനം ഒഴുകുന്നത്.

ദാന തീരുമാനത്തിന് സമയ പരിധിയും, 2045ൽ ഈ ദാനം പൂർത്തിയാക്കണം:

ഗേറ്റ്സ് മുൻകൂട്ടി പ്രഖ്യാപിച്ചതു പോലെ 2045 ഡിസംബർ 31 നകം തന്‍റെ സകല ആസ്തിയും വിനിയോഗിക്കണം എന്നതാണ് ഉദ്ദേശ്യം. അതിനാൽ തന്നെ, ബില്യണെയേഴ്സ് ഇൻഡെക്സിൽ 175 ബില്യൺ ഡോളറിൽ നിന്ന് 124 ബില്യൺ ഡോളറായി പെട്ടെന്നു താഴ്ന്നത് ഗേറ്റ്സിനൊപ്പം തന്നെ അദ്ദേഹത്തിന്‍റെ ലക്ഷ്യവുമാണ് മുന്നേറുന്നത്.

"ഞാൻ ഒരു കോടീശ്വരനായി മരിക്കരുത്' എന്നാണ് ബിൽ ഗേറ്റ്സ് തന്‍റെ ആഗ്രഹം പറഞ്ഞിരിക്കുന്നത്.

തന്‍റെ പണവും സ്വത്തിന്‍റെ ഭൂരിഭാഗവു ആവശ്യക്കാർക്ക് നൽകണമെന്നു പറഞ്ഞ ഗേറ്റ്സ് ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റി സ്ഥാപനങ്ങളിൽ ഒന്നായ തന്‍റെ ഫൗണ്ടേഷൻ വഴി പലതരം പദ്ധതികൾക്ക് പിന്തുണ നൽകുകയാണ്.

ഈ പണത്തിന്‍റെ അവകാശികൾ ആകുന്നവർ:

ആരോഗ്യ രംഗം: പോളിയോ, റോട്ടാവൈറസ് തുടങ്ങിയവയ്ക്കുള്ള വാക്സിൻ പദ്ധതികൾ.

കൃഷി: വരൾച്ചയും കാലാവസ്ഥാ പ്രതിസന്ധിയും അതിജീവിക്കാൻ ശേഷിയുള്ള വിളകൾക്ക് സഹായം.

കാലാവസ്ഥാ വ്യതിയാനം: ദീർഘകാല പ്രതിരോധ പദ്ധതികൾക്ക് സാമ്പത്തിക സഹായം.

ദാനം ചെയ്യുന്നതിനു പോലും അതിന്‍റെ സമയ പരിധി വരെ നിർബന്ധമാക്കി ബിൽ ഗേറ്റ്സ് വീണ്ടുമൊരു വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com