"കോഡ് 100' പ്രഖ്യാപിച്ച് ഇറാൻ

ക്യാംപ് ഡേവിഡിൽ നിന്നും വൈറ്റ് ഹൗസിൽ തിരിച്ചെത്തി ട്രംപ്
    Iran declares 'Code 100'

"കോഡ് 100' പ്രഖ്യാപിച്ച് ഇറാൻ

Updated on

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയുയർത്തി ഇറാൻ. രാജ്യത്ത് "കോഡ് 100'പ്രഖ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ആക്രമണങ്ങളെ പ്രതിരോധിക്കാനും ശക്തമായ തിരിച്ചടി നൽകാനും സൈന്യത്തോട് സജ്ജമായിരിക്കാൻ നിർദേശം നൽകുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള അടിയന്തര മുന്നറിയിപ്പാണ് "കോഡ് 100'.

ഐആർജിസി ഉൾപ്പടെ ഇറാനിലെ സകല സൈനിക വിഭാഗങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയതായാണ് വിവരങ്ങൾ. എന്നാൽ ഇറാന്‍റെ ഔദ്യോഗിക മാധ്യമങ്ങൾ ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള പോരാട്ടം കൂടുതൽ ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ സംഭവ വികാസങ്ങൾ. അതേസമയം നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ക്യാംപ് ഡേവിഡിൽ നിന്ന് ഉള്ള സന്ദർശനം നേരത്തെയാക്കി വൈറ്റ് ഹൗസിൽ തിരിച്ചെത്തി. ഇതിനു പുറമേ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമെരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇസ്രേയലിലേയ്ക്കു മടങ്ങിയതായാണ് റിപ്പോർട്ടുകൾ. ‌

മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായതോടെ അവിടെയുള്ള സ്വന്തം പൗരന്മാർക്ക് യു.എസ്. ജാഗ്രതാ നിർദ്ദേശം നൽകി. ഹൂതികൾ റിയാദ് ഉൾപ്പെടെയുള്ള സൗദി നഗരങ്ങളെ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയെങ്കിലും അവ പ്രതിരോധിച്ച് തകർത്തതായി സൗദിയും അവകാശപ്പെട്ടു. ഇറാന്‍റെ പുതിയ നീക്കങ്ങളെ തുടർന്ന് പശ്ചിമേഷ്യൻ മേഖല വീണ്ടും കടുത്ത ആശങ്കയിലാണ്.

logo
Metro Vaartha
www.metrovaartha.com