പ്രോട്ടോക്കോള്‍ ലംഘിച്ച് ട്രംപിന്‍റെ വസതിയിലെത്തിയ ബിജെപി എംപിയെ ഇറക്കി വിട്ടു

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ ശശി തരൂരിന്‍റെ നേതൃത്വത്തിൽ യുഎസിൽ എത്തിയ സംഘത്തില്‍ ബിജെപിയില്‍ നിന്ന് മൂന്ന് എംപിമാരാണ് ഉണ്ടായിരുന്നത്.
BJP MP who broke protocol and came to Trump's Vasanthi, evicted

പ്രോട്ടോക്കോള്‍ ലംഘിച്ച് ട്രംപിന്‍റെ വസതിയിലെത്തിയ ബിജെപി എംപിയെ ഇറക്കി വിട്ടു

file image
Updated on

ടെഹ്റാൻ: സിന്ദൂര്‍ വിശദീകരിക്കാന്‍ യുഎസിലെത്തിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായ ബിജെപി എം.പിയെ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് വസതിയില്‍നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. പ്രോട്ടോക്കോള്‍ ലംഘിച്ച് കാണാനെത്തിയ യുവ എംപിയോടാണ് ട്രംപ് ക്ഷോഭിച്ചത്. വിവരമറിഞ്ഞ രാഷ്ട്രപതി ഭവന്‍ എംപിയെ ശാസിച്ചുവെന്നും റിപ്പോർട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ ശശി തരൂരിന്‍റെ നേതൃത്വത്തിൽ യുഎസിൽ എത്തിയ സംഘത്തില്‍ ബിജെപിയില്‍ നിന്ന് മൂന്ന് എംപിമാരാണ് ഉണ്ടായിരുന്നത്. തേജസ്വി സൂര്യ, ശശാങ്ക് മണി ത്രിപാഠി, ഭുബനേശ്വര്‍ കലിത എന്നിവര്‍. ഇക്കൂട്ടത്തിലെ യുവ എംപിയാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ പ്രോട്ടോക്കോള്‍ ലംഘിച്ച് ഡൊണള്‍ഡ് ട്രംപിനെ കാണാന്‍ മാരാ ലോഗോ വസതിയില്‍ ചെന്നത്.

യുഎസിലെ തന്‍റെ സുഹൃത്ത് വഴിയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സുഹൃത്തിനൊപ്പം എത്തിയ എംപിയോട് ട്രംപ് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com