പാക്കിസ്ഥാനിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം; കുട്ടികളുൾപ്പെടെ 4 പേർക്ക് പരുക്ക്

സ്ഫോടനത്തിന്‍റെ ലക്ഷ്യം ജമിയത്ത് ഉലമ ഇസ്ലാം-ഫസൽ എന്ന രാഷ്ട്രീയ പാർട്ടി നേതാവ് അബ്ദുല്ല നദീം ആയിരുന്നെന്ന് സൂചന
Blast at Pakistan mosque injures Islamist leader and three others

പാക്കിസ്ഥാനിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം; കുട്ടികളുൾപ്പെടെ 4 പേർക്ക് പരുക്ക്

Updated on

കറാച്ചി: വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ മുസ്ലിം പള്ളിയിൽ സ്ഫോടനം. ഇസ്ലാമിസ്റ്റ് പാർട്ടി നോതാവും കുട്ടികളുമടക്കം നാലു പേർക്ക് പരുക്കേറ്റു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പുകളും ഏറ്റെടുത്തിട്ടില്ലെന്നാണ് വിവരം.

സ്ഫോടനത്തിന്‍റെ ലക്ഷ്യം ജമിയത്ത് ഉലമ ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) എന്ന രാഷ്ട്രീയ പാർട്ടി നേതാവ് അബ്ദുല്ല നദീം ആയിരുന്നെന്ന് റിപ്പോർട്ടുണ്ട്.

ഗുരുതരമായ പരുക്കുകളോടെ നദീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരിൽ 2 കുട്ടികളും ഉണ്ടെന്ന് സൗത്ത് വസീറിസ്ഥാനിലെ ജില്ലാ പൊലീസ് മേധാവി ആസിഫ് ബഹാദർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com