

വനിതാ ചാവേർ സറീന റഫീഖ്
കറാച്ചി: ഞായറാഴ്ച ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 6 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോട്ടുകൾ. വനിതാ ചാവേറിനെ ഉപയോഗിച്ചാണ് ബലൂച് ലിബറേഷൻ ആർമി ആക്രമണം നടത്തിയത്. ആദ്യമായാണ് ബിഎൽഎഫ് ആക്രമണത്തിനായി വനിതാ ചാവേറിനെ ഉപയോഗിക്കുന്നത്.
ബലൂചിസ്ഥാനിലെ ചാഗായിയിൽ സ്ഥിതി ചെയ്യുന്ന, കനത്ത സുരക്ഷയുള്ള ഫ്രോണ്ടിയർ കോർപ്‌സിന്‍റെ സമുച്ചയത്തിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. ബാരിയറിൽ സ്വയം പൊട്ടിത്തെറിച്ച സറീന റഫീഖ് അഥവാ ട്രാങ് മഹൂവിന്‍റെ ഫോട്ടോയും ബിഎൽഎഫ് പുറത്തുവിട്ടു. എന്നാൽ പാക്കിസ്ഥാൻ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
വിമത പോരാളികള്‍ക്ക് പ്രധാന കോമ്പൗണ്ടിലേക്ക് കടക്കാന്‍ വഴിയൊരുക്കുന്നതിനായി ബാരിക്കേഡ് വച്ച് സറീന സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ബിഎല്‍എഫിന്‍റെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായവരുടെ കൂട്ടമായ 'സാദോ ഓപ്പറേഷന്‍ ബറ്റാലിയനാ'ണ് (എസ്ഒബി) ഈ ഓപ്പറേഷന്‍ നടത്തിയതെന്ന് വക്താവ് ഗ്വാഹ്‌റാം ബലൂച് ടെലിഗ്രാമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.