യെമൻ തീരത്ത് ബോട്ട് മറിഞ്ഞു; 68 ആഫ്രിക്കൻ വംശജർ മരിച്ചു, 74 പേരെ കാണാതായി

154 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽപെട്ടത്
boat capsizes off Yemen 68 deaths

യെമൻ തീരത്ത് ബോട്ട് മറിഞ്ഞു; 68 ആഫ്രിക്കൻ വംശജർ മരിച്ചു, 74 പേരെ കാണാതായി

Updated on

സന: യെമനിൽ കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് അപകടം. ഞായറാഴ്ച വൈകിട്ടുണ്ടായ ബോട്ടപകടത്തിൽ 64 ആഫ്രിക്കൻ കുടയേറ്റക്കാർ മരിക്കുകയും 74 പേരെ കാണാതാവുകയും ചെയ്തു. പത്തുപേരെ രക്ഷപ്പെടുത്തി. അവരിൽ 9 പേർ ഇന്ത്യോനേഷ്യൻ പൗരന്മാരും ഒരാൾ യെമൻ പൗരനുമാണ്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നെങ്കിലും ആരെയും കണ്ടെത്താനായില്ല.

154 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ട് തെക്കൻ യെമൻ പ്രവിശ്യയായ അബ്യാനിൽ നിന്ന് ഏദൻ ഉൾ‌ക്കടലിൽ മുങ്ങുകയായിരുന്നെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും തിരക്കേറിയതും അപകടകരവുമായ കുടിയേറ്റ പാതയാണിത്. ഇവിടെ അപകടങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് ഐഒഎം ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com