മ്യാൻമറിൽ ജനക്കൂട്ടത്തിന് നേരേ പട്ടാളത്തിന്‍റെ ബോംബാക്രമണം; 24 മരണം

സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം ആയിരക്കണക്കിന് പേർ മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തു
bomb blast at myanmar 24 death

മ്യാൻമറിൽ ജനക്കൂട്ടത്തിന് നേരേ പട്ടാളത്തിന്‍റെ ബോംബാക്രമണം; 24 മരണം

celebrate the annual Thadingyut festival in 2024 - file image

Updated on

നയ്പിഡാവ്: മ്യൻമറിൽ ജനക്കൂട്ടത്തിന് നേരേ ആക്രമണം നടത്തി പട്ടാളം. മോട്ടോർ ഘടിപ്പിച്ച പാരാഗ്ലൈഡറുകളുപ‍യോഗിച്ച് നടത്തിയ ബോംബാക്രമണത്തിൽ 24 പേർ മരിച്ചതായും 47 പേർക്ക് പരുക്കേറ്റതായുമാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരം മധ്യ മ്യാൻമറിലെ ചാങ് യു ടൗൺഷിപ്പിൽ ദേശിയ അവധി ആഘോഷിക്കാൻ ഏകദേശം 100 പേർ ഒത്തുകൂടിയപ്പോഴാണ് ആക്രമണം നടന്നത്.

2021 ൽ സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം ആയിരക്കണക്കിന് പേർ മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തു, ഇത് സർക്കാരിനെതിരേ വൻ പ്രതിഷേധത്തിന് കാരണമായി.

രാജ്യത്തിന്‍റെ പകുതിയിലധികം ഭാഗത്തിന്‍റെയും നിയന്ത്രണം നഷ്ടപ്പെട്ടതിനുശേഷം, വ്യോമാക്രമണങ്ങളിലൂടെയും കനത്ത ബോംബാക്രമണത്തിലൂടെയും സൈന്യം വീണ്ടും നിയന്ത്രണം തിരിച്ച് പിടിക്കുകയാണ്. പട്ടാള ഭരണത്തിനെതിരേ മ്യാൻമറിൽ വ്യപക പ്രതിഷേധമാണ് അരങ്ങേറുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com