പാരിസിൽ ബോംബ് ഭീഷണി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നടക്കം ആളുകളെ ഒഴിപ്പിച്ചു

വോയ്സായി കൊട്ടാരം, ലുവ്ര് മ്യൂസിയം എന്നിവിടങ്ങളിൽ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു
പാരിസിൽ ബോംബ് ഭീഷണി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നടക്കം ആളുകളെ ഒഴിപ്പിച്ചു
Updated on

പാരിസ്: പാരിസിൽ ബോംബ് ഭീഷണി തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നടക്കം ആളുകളെ ഒഴിപ്പിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ 7000 സൈനികരെ വിന്യസിപ്പിക്കാൻ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോ ഉത്തരവിട്ടു.

വോയ്സായി കൊട്ടാരം, ലുവ്ര് മ്യൂസിയം എന്നിവിടങ്ങളിൽ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ലുവ്ര് മ്യൂസിയത്തിൽ പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞു.അതിനാൽ നേരത്തെ ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു നൽകും. രാജ്യത്തെ പ്രധാന നഗരങ്ങളിലും കേന്ദ്രങ്ങളിലും സുരക്ഷാസേന പ്രത്യേക പട്രോളിങ് നടത്തുമെന്ന് അധികൃതർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com