ബോണ്ടി ബീച്ച് വെടിവയ്പ്പ്; പ്രതിക്കെതിരേ ഭീകരവാദവും കൊലപാതകവും ഉൾപ്പടെ 59 കുറ്റങ്ങൾ ചുമത്തി

ന‍്യൂ സൗത്ത് വെയിൽസ് പൊലീസാണ് പ്രതിക്കെതിരേ കുറ്റം ചുമത്തിയത്
bondi beach attack case accused charged with murder and terrorism

പ്രതി നവീൻ അക്രം

Updated on

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിൽ ഡിസംബർ 14ന് നടന്ന വെടിവയ്പ്പിലെ മുഖ‍്യ പ്രതിയായ നവീൻ അക്രമിനെതിരേ 59 കുറ്റങ്ങൾ ചുമത്തി പൊലീസ്. കൊലപാതകകുറ്റം, ഭീകരവാദ പ്രവർത്തനം അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ ന‍്യൂ സൗത്ത് വെയിൽസ് പൊലീസ് ചുമത്തിയിരിക്കുന്നത്.

പിതാവിനൊപ്പമായിരുന്നു നവീൻ അക്രം ഹനുക്ക എന്ന ജൂത മത ആഘോഷത്തിനിടെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 42 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസിന്‍റെ തിരിച്ചടിയിൽ പ്രതിയുടെ പിതാവായ സാജീദ് അക്രം കൊല്ലപ്പെട്ടിരുന്നു. സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകളിൽ നിന്നും വ‍്യക്തമാവുന്നത്. ഇയാൾ ഓസ്ട്രേലിയയിലെത്തിയത് 1998ലാണെന്നാണ് പുറത്തു വരുന്ന വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com