ബോണ്ടി ബീച്ച് വെടിവയ്പ്പ്; പ്രതി സാജിദ് അക്രം ഇന്ത‍്യൻ വംശജനാണെന്ന് ഫിലിപ്പീൻസ് ബ‍്യൂറോ ഓഫ് ഇമിഗ്രേഷൻ

ഇന്ത‍്യൻ പാസ്പോർട് ഉപയോഗിച്ച് പ്രതികൾ ഫിലിപ്പീൻസ് സന്ദർശിച്ചതായാണ് റിപ്പോർട്ടുകൾ
bondi beach shooting case updates

നവീദ് അക്രം

Updated on

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിൽ ഡിസംബർ 14ന് നടന്ന ഹനുക്ക എന്ന ജൂത മത ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ പ്രതിയായ സാജിദ് അക്രം ഇന്ത‍്യൻ വംശജനാണെന്ന് ഫിലിപ്പീൻസ് ബ‍്യൂറോ ഓഫ് ഇമിഗ്രേഷൻ സ്ഥിരീകരിച്ചു. ‌‌‌

ഇന്ത‍്യൻ പാസ്പോർട് ഉപയോഗിച്ച് ഇവർ ഫിലിപ്പീൻസ് സന്ദർശിച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തെ പറ്റി അന്വേഷിക്കുമെന്ന് ഫിലിപ്പീൻസ് അധികൃതർ വ‍്യക്തമാക്കി. സാജിദ് അക്രം ഇന്ത‍്യൻ വംശജനാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ‍്യമായിരുന്നില്ല. ‌

സാജിദ് അക്രം സ്റ്റുഡന്‍റ് വിസയിൽ 1998ലാണ് ഓസ്ട്രേലിയയിൽ എത്തിയത്തെന്നും മകൻ നവീദ് അക്രം ഓസ്ട്രേലിയയിൽ തന്നെ ജനിച്ച പൗരനാണെന്നും ഓസ്ട്രേലിയൻ ആഭ‍്യന്തര മന്ത്രി ടോണി ബുർക്കെ പറഞ്ഞു.

സാജിദ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും നവീദ് അക്രം പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ 15 പേർ മരിക്കുകയും 42 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com