ഈ വർഷത്തിന്‍റെ വാക്ക്, 'ബ്രെയിൻ റോട്ട്': അർഥം അറിയാം!!

സമീപകാലത്ത് ടിക് ടോക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സമൂഹമാധ്യമങ്ങളിലും മൊബൈലിലും ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നതിനെതിരായ വിമർശനങ്ങളിലൂടെയാണ് ഈ വാക്ക് വീണ്ടും ശ്രദ്ധ പിടിച്ചു പറ്റിയത്
Brain rot Oxford Word of the Year 2024
ഈ വർഷത്തിന്‍റെ വാക്ക്, 'ബ്രെയിൻ റോട്ട്': അർഥം അറിയാം!!
Updated on

ലണ്ടൻ: ഓക്സ്ഫോർഡ് ജംഗ്ലീഷ് ഡിക്ഷ്ണറിയുടെ 2024 ലെ വാക്കായി (word of the year) ബ്രെയിൻ റോട്ട് (brain rot) തെരഞ്ഞെടുക്കപ്പെട്ടു. നിലവാരം കുറഞ്ഞ ഉള്ളടക്കം സ്ഥിരമായി വായിക്കുകയോ കാണുകയോ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മാനസിക, ബൗദ്ധിക നിലവാരത്തിന് ഉണ്ടാകുന്ന തകർച്ചയാണ് 'ബ്രെയിൻ റോട്ട്' എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്.

സമീപകാലത്ത് ടിക് ടോക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സമൂഹമാധ്യമങ്ങളിലും മൊബൈലിലും ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നതിനെതിരായ വിമർശനങ്ങളിലൂടെയാണ് ഈ വാക്ക് വീണ്ടും ശ്രദ്ധ പിടിച്ചു പറ്റിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 230 ശതമാനം ഈ വാക്കിന്‍റെ ഉപയോഗത്തിൽ വർധനവുണ്ടായതായാണ് കണക്കുകൾ.

ഭാഷാ വിദഗ്ധരുടെ രണ്ടാഴ്ചത്തെ വോട്ടെടുപ്പിന് ശേഷമാണ് ബ്രെയിൻ റോട്ടിനെ ഈ വർഷത്തെ വാക്കായി തെരഞ്ഞെടുത്തത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് സമാഹരിച്ച ആറ് വാക്കുകളുടെ ഷോർട്ട്‌ലിസ്റ്റിൽ നിന്ന് വിജയിയെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിന് 37,000-ത്തിലധികം ആളുകൾ വോട്ട് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com