

ലഹരിമാഫിയക്കെതിരായ പൊലീസ് വേട്ടയിൽ ബ്രസീലിൽ 132 മരണം; കൂട്ടക്കുരുതിക്കെതിരേ വ്യാപക പ്രതിഷേധം
സാവോ പോളോ: റിയോ ഡി ജനീറോയിൽ ലഹരി മാഫിക്കെതിരേ പൊലീസും സൈന്യവും ചേർന്ന് നടക്കുന്ന സംയുക്ത ഓപ്പറേഷനിൽ മരിച്ചവരുടെ എണ്ണം 132 ആയി. കമാൻഡോ വെർമലോ എന്ന വൻ ലഹരി സംഘത്തെ ലക്ഷ്യം വച്ചായിരുന്നു റെയ്ഡ്.
യുവാക്കളുടെ തലയ്ക്ക് വെടിവച്ചും കത്തിക്കൊണ്ട് കുത്തിയും കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചുമായിരുന്നു സേനാ നടപടി. വിവിധയിടങ്ങിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. 2500 സൈനികരാണ് റെയ്ഡിനായി എത്തിയത്. ഇതിനെതിരേ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.