നായ്ക്കളെ പീഡിപ്പിച്ചു കൊന്നു: ബ്രിട്ടീഷ് മുതല വിദഗ്ധന് ജയിൽ ശിക്ഷ

ശിക്ഷിച്ചത് പ്രമുഖ ജന്തു ശാസ്ത്രജ്ഞൻ ആദം ബ്രിട്ടണെ
adam-britton-zoologist
ആദം ബ്രിട്ടൻ
Updated on

ലണ്ടൻ: ഡസൻ കണക്കിന് നായ്ക്കളെ ബലാത്സംഗം ചെയ്ത് കൊന്ന ബ്രിട്ടീഷ് മുതല വിദഗ്ധന് 10 വർഷവും അഞ്ച് മാസവും തടവ് ശിക്ഷ. ചാൾസ് ഡാർവിൻ യൂണിവേഴ്‌സിറ്റിയിലെ മുതിർന്ന ഗവേഷകനും, ബിബിസിയിലും നാഷണൽ ജിയോഗ്രാഫിക് പ്രൊഡക്ഷനിലും സജീവ സാന്നിധ്യവും ആയിരുന്ന,

ഓസ്‌ട്രേലിയയിലെ ഡാർവിൻ ആസ്ഥാനമായുള്ള ജന്തുശാസ്ത്രജ്ഞനായ ആദം ബ്രിട്ടണിനെയാണ് കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നോർത്തേൺ ടെറിട്ടറിയിലെ (NT) സുപ്രീം കോടതിയിൽ മൃഗീയത, മൃഗ പീഡനം തുടങ്ങി 56 ആരോപണങ്ങളിൽ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് പത്തു വർഷവും അഞ്ചു മാസവും നീളുന്ന തടവു ശിക്ഷ കോടതി വിധിച്ചത്.

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ കൈവശം വച്ച് അവ പുറത്തു വിട്ട നാല് കേസുകളിലും ഇയാൾ കുറ്റം സമ്മതിച്ചു. 52 കാരനായ ബ്രിട്ടനെ വ്യാഴാഴ്ച മൃഗങ്ങളെ വാങ്ങുന്നതിൽ നിന്നും അവയെ അയാളുടെ സ്വത്തിൽ വയ്ക്കുന്നതിൽ നിന്നും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

42 നായ്ക്കളെ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും 39 നായകളെ തന്‍റെ വസ്തുവകയിൽ ഷിപ്പിംഗ് കണ്ടെയ്‌നറിൽ വച്ച് കൊല്ലുകയും ചെയ്‌തതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.

എബിസി പ്രകാരം ബ്രിട്ടന് ആറ് വർഷത്തേക്ക് പരോളിന് അർഹതയുണ്ടാകില്ല. മൃഗങ്ങൾക്കെതിരായ ആദം ബ്രിട്ടന്‍റെ "സാഡിസ്റ്റ് ലൈംഗിക താൽപ്പര്യം" മൂലം സ്വന്തം നായ്ക്കളെ പീഡിപ്പിക്കുന്നതിനൊപ്പം, ഡാർവിൻ മേഖലയിലെ വളർത്തു മൃഗങ്ങളെയും ഇയാൾ പീഡിപ്പിച്ചിരുന്നു.

അയൽവാസികളുടെ മൃഗങ്ങളെ ലഭിക്കുന്നതിനു വേണ്ടി മാത്രം അവരുമായി സൗഹൃദം സ്ഥാപിച്ചു.യാത്രയോ ജോലിയോ കാരണം വളർത്തു മൃഗങ്ങളെ പോറ്റാൻ നിവൃത്തിയില്ലാത്തവരെ കണ്ടെത്തി. അവരുടെ വളർത്തു മൃഗങ്ങളെ വാങ്ങിയെടുത്ത് ചൂഷണത്തിന് ഇരയാക്കി കൊല്ലുകയായിരുന്നു ആദം ബ്രിട്ടൺ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com