

ഗബ്രിയേൽ മിഡിൽടൺ, ആന്‍റ് മിഡിൽടൺ, എവറസ്റ്റിനു മുകളിൽ.
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്‍റെ നെറുകയിൽ യുഎഇ പതാക ഉയർത്തി ദുബായിൽ താമസിക്കുന്ന പതിനേഴുകാരൻ. എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് പൗരൻ എന്ന ചരിത്ര നേട്ടമാണ് ഗബ്രിയേൽ മിഡിൽട്ടൺ സ്വന്തമാക്കിയത്.
മേയ് 27-ന് രാവിലെ 9:20-നാണ് ഗബ്രിയേൽ ഈ അപൂർവ നേട്ടം കൈവരിച്ചത്. മുൻ റോയൽ മറീനും പ്രമുഖ ടിവി താരവുമായ അച്ഛൻ ആന്‍റ് മിഡിൽട്ടണൊപ്പമാണ് ഗബ്രിയേൽ ഈ ദുഷ്കരമായ ദൗത്യം പൂർത്തിയാക്കിയത്.
മൂന്ന് വർഷമായി തങ്ങളുടെ കുടുംബത്തിന് സുരക്ഷിതമായി ജീവിക്കാൻ അവസരമൊരുക്കിയ യുഎഇയോടുള്ള നന്ദിസൂചകമായാണ് കൊടുമുടിയുടെ മുകളിൽ ഇവർ യുഎഇ പതാക ഉയർത്തിയത്.
തന്‍റെ ഭാര്യയെയും ഇളയ കുട്ടികളെയും സുരക്ഷിതമായി സംരക്ഷിക്കുന്ന യുഎഇയോടുള്ള ആദരസൂചകമായാണ് പതാക ഉയർത്തിയതെന്നും, ഈ നേട്ടം യുഎഇയുടെ പോസിറ്റിവ് മനോഭാവത്തിന്‍റെയും കരുത്തിന്‍റെയും പ്രതീകമാണെന്നും ആന്‍റ് മിഡിൽട്ടൺ കൂട്ടിച്ചേർത്തു.