എഴുത്തുകാരൻ പാട്രിക് ഫ്രെഞ്ച് ലണ്ടനിൽ നിര്യാതനായി

അഹമ്മദാബാദ് യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസസ് ഡീനായി പ്രവർത്തിച്ചിട്ടുണ്ട്
എഴുത്തുകാരൻ പാട്രിക് ഫ്രെഞ്ച് ലണ്ടനിൽ നിര്യാതനായി
Updated on

ലണ്ടൻ : ബ്രിട്ടിഷ് എഴുത്തുകാരനും ജീവചരിത്രകാരനുമായ പാട്രിക് ഫ്രെഞ്ച് (patrick french) ലണ്ടനിൽ നിര്യാതനായി. ദീർഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. വി. എസ് നയ്പാളിന്‍റെ ജീവചരിത്രമായ ദ വേൾഡ് ഈസ് വാട്ട് ഇറ്റ് ഈസ്, ഇന്ത്യ എ പോർട്രെയ്റ്റ് , യങ് ഹസ്ബെന്‍റ്, ലിബർട്ടി ഓർ ഡെത്ത് തുടങ്ങിയ കൃതികളുടെ രചയിതാവാണ്.

1966-ൽ ജനിച്ച പാട്രിക്കിനു നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അഹമ്മദാബാദ് യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസസ് ഡീനായി പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടിഷ്-സിംബാബ്വൻ എഴുത്തുകാരിയായ ഡോറിസ് ലെസ്സിങ്ങിന്‍റെ ജീവിചരിത്ര രചനയിലായിരുന്നു അദ്ദേഹം. പാട്രിക്കിന്‍റെ നിര്യാണത്തിൽ ശശി തരൂർ എംപി, രാമചന്ദ്ര ഗുഹ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ മുൻ പ്രസാധകയായ മേരു ഗോഖലെയാണു പാട്രിക്കിന്‍റെ ഭാര്യ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com