മെക്സിക്കോയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 41 പേർ മരിച്ചു

ശനിയാഴ്ച രാവിലെ 48 പേരുമായി പോയ ബസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു
bus accident at mexico 41 died
മെക്സിക്കോയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 41 പേർ മരിച്ചു
Updated on

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ബസ് അപകടത്തിൽപ്പെട്ട് 41 പേർ മരിച്ചു. ശനിയാഴ്ച രാവിലെ 48 പേരുമായി പോയ ബസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 38 യാത്രക്കാരും ബസിലെ രണ്ട് ഡ്രൈവർമാരും ട്രക്ക് ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്.

ബസിൽ 48 പേരുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ ബസിന് തീപിടിച്ചതാണ് മരണ സംഖ‍്യ ഇത്രയും ഉയരാൻ കാരണം. ടൂർസ് അകോസ്റ്റ എന്ന സ്ഥാപനത്തിന്‍റെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്ത് നിന്ന് 18 തലയോട്ടികൾ കണ്ടെടുത്തതായാണ് പൊലീസ് വിശദമാക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com