പാകിസ്ഥാനിൽ ബസ് അപകടം: 28 മരണം, 22 ഓളം പേർക്ക് പരുക്ക്

അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും ബസിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
bus accident in pakistan 28 killed 22 injured
പാകിസ്ഥാനിൽ ബസ് അപകടത്തിൽ 28 മരണം; 22 ഓളം പേർക്ക് പരുക്ക്

ക്വറ്റ (പാകിസ്ഥാൻ): തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ബസ് റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 28 പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരുക്ക്. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ നിന്ന് ടര്‍ബത്തിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും ബസിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരിൽ ബസ് ഡ്രൈവറും ഉൾപ്പെടുമെന്ന് ലോക്കൽ പൊലീസ് ഓഫീസർ അസ്ഗർ അലി പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ 22 പേരെ ബാസിമയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

ഗതാഗത നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത പാസ്ഥാനില്‍ റോഡപകടങ്ങള്‍ സാധാരണമാണ്. മെയ് 18 ന് പഞ്ചാബിലെ ഖുഷാബ് ജില്ലയില്‍ ട്രക്ക് കുഴിയിലേക്ക് മറിഞ്ഞ് ഒരേ കുടുംബത്തിലെ 13 പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത് 3 ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ അപകടം. ഈ മാസം ആദ്യം സമാനമായ അപകടത്തിൽ 20 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി എന്നിവർ ദു:ഖം രേഖപ്പെടുത്തി.

Trending

No stories found.

Latest News

No stories found.