ഇറാന്‍റെ മിസൈൽ ആക്രമണം അസ്വീകാര്യം: തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ

മിസൈലുകൾ ഇറാനിൽ നിന്നല്ല വന്നതെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി
Turkish Foreign Minister Hakan Fidan

തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ

 credit: Mahmoud Hams/AFP

Updated on

ഇറാനിൽ നിന്നും രണ്ടാമതും തുർക്കിയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനെതിരെ അസ്വീകാര്യം എന്ന് വിശേഷിപ്പിച്ച് തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ. ഇറാന്‍റെ തുടർച്ചയായ ഈ വ്യോമാതിർത്തി ലംഘനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫദാൻ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയോട് ഒരു ഫോൺ കോളിൽ പറഞ്ഞതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിൽ നിന്നു തൊടുത്തു വിട്ട് തുർക്കിയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച രണ്ടാമത്തെ ബാലിസ്റ്റിക് മിസൈലും നാറ്റോ പ്രതിരോധം വെടിവച്ചിട്ടതായി നാറ്റോ അംഗം കൂടിയായ തുർക്കി പറഞ്ഞു. എന്നാൽ തുർക്കി വൃത്തങ്ങൾ പറ‍യുന്നതു പോലെ മിസൈലുകൾ ഇറാനിൽ നിന്നല്ല വന്നതെന്നാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പക്ഷം.

തുർക്കിക്കെതിരേ ഇറാനിൽ നിന്ന് അയച്ച ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ കുറിച്ച് ഇറാൻ അന്വേഷണം നടത്തുന്നുണ്ടെന്നും അരാഗ്ചി ഫദാനോട് ഫോൺ സംഭാഷണത്തിനിടെ തറപ്പിച്ചു പറഞ്ഞു. തുർക്കിയെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും അങ്കാറ സ്വീകരിക്കുമെന്ന് ഫിദാൻ ഇറാന് മുന്നറിയിപ്പ് നൽകുന്നതായും തുർക്കി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

ഇറാൻ തുർക്കി വ്യോമാതിർത്തി ലംഘനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ തന്റെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോട് ഒരു ഫോൺ കോളിൽ പറഞ്ഞതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com