
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗി
file photo
ടെഹ്റാൻ: യൂറോപ്യൻ രാജ്യങ്ങൾ തുടർച്ചയായി അതിശക്തമായ നീക്കങ്ങൾ നടത്തിയതോടെ ആണവ പദ്ധതി സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ച തുടങ്ങാൻ ഇറാൻ. ടെഹ്റാൻ ആണവ പദ്ധതി സംബന്ധിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി ചർച്ച നടത്തുമെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗെയി വ്യക്തമാക്കി.
ഇവിൻ ജയിൽ ആക്രമണത്തിൽ ഇസ്രയേലി ചാരന്മാർ രക്ഷപ്പെട്ടു. ജയിൽ സന്ദർശകരും ജീവനക്കാരും ഉൾപ്പടെ 70 പേർ കൊല്ലപ്പെട്ടു. തുർക്കിയിലെ ഇസ്താംബൂളിലാണ് ചർച്ച. യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കായ കാലസ്, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗിയുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് തീരുമാനം.
കരാർ പുനസ്ഥാപിക്കാൻ ചർച്ച നടത്തുന്നില്ലെങ്കിൽ അടുത്ത മാസം അവസാനത്തോടെ ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഈ രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ ചർച്ചയ്ക്കായി തീരുമാനിച്ചത്.