ജസ്റ്റിന്‍ ട്രൂഡോയ്ക്ക് രണ്ട് ഡോളർ വിലയിട്ട് ബർഗർ ശൃംഖല

ട്രൂഡോയെ എത്രമേൽ ക്യാനഡ വെറുക്കുന്നു എന്നതിന്‍റെ ഉദാഹരണം കൂടിയായി ഈ രണ്ടു ഡോളർ ബർഗർ വിതരണം നടത്തിയുള്ള ആഘോഷപ്രകടനം.
DQ's two dollar burger celebration
ഡിക്യു വിന്‍റെ രണ്ടു ഡോളർ ബർഗർ ആഘോഷം
Updated on

കനേഡിയൻ പ്രധാനന്ത്രി സ്ഥാനം ജസ്റ്റിൻ ട്രൂഡോ രാജി വച്ചതോടെ അസാധാരണമായ പ്രതികരണങ്ങളാണ് ക്യാനഡയിൽ നിന്നുയരുന്നത്. ഇതിൽ ഏറെ വൈറലായത് ക്യാനഡയുടെ ഡയറി ക്വീൻ നടത്തിയ ആഘോഷപ്രകടനമാണ്. പ്രധാനമന്ത്രി സ്ഥാനവും ലിബറൽ പാർട്ടി നേതൃത്വവും ട്രൂഡോ തിങ്കളാഴ്ച രാജി വച്ചതിനു പിന്നാലെ ക്യാനഡയുടെ ഡയറി ക്വീൻ കമ്പനി ഇങ്ങനെ എഴുതി:

"Grill & Chill TRUDEAU RESIGNATION SPECIAL $2 BURGERS Drive-thru."

എക്സിൽ ഈ പോസ്റ്റ് വൈറലായതോടെ ഡിക്യു എന്നു കൂടി വിളിപ്പേരുള്ള ലാംഗ്ലി സിറ്റിയിലെ ഈ വലിയ ഭക്ഷണ ശൃംഖലയുടെ ഔട്ട്ലെറ്റുകളിലേക്ക് രണ്ടു ഡോളറിനു ബർഗർ വാങ്ങാനുള്ള കുത്തൊഴുക്കാണ്.

മുൻ പ്രധാനമന്ത്രി പിയറിഎലിയറ്റ് ട്രൂഡോയുടെ പുത്രനും ക്യാനഡയുടെ 23ാം പ്രധാനമന്ത്രിയുമായിരുന്ന ട്രൂഡോയെ എത്രമേൽ ക്യാനഡ വെറുക്കുന്നു എന്നതിന്‍റെ ഉദാഹരണം കൂടിയായി ഈ രണ്ടു ഡോളർ ബർഗർ വിതരണം നടത്തിയുള്ള ആഘോഷപ്രകടനം. കേവലം രണ്ടു ഡോളറിനു പോലും വിലയില്ലാത്ത ഭരണമായിരുന്നു ട്രൂഡോയുടേത് എന്ന് പറയാതെ പറഞ്ഞ പ്രതികരണം...

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com