മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാന്‍ കാനഡ

മുംബൈ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനായ റാണ നിലവിൽ ഇന്ത്യയില്‍ വിചാരണ നേരിടുകയാണ്
canada moves to revoke tahawwur ranas citizenship

തഹാവൂർ റാണ

Updated on

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാന്‍ കാനഡ. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കാനഡ സര്‍ക്കാരിന്‍റെ നീക്കം.

ഫെബ്രുവരി 26നാണ് മാർക്ക് കാർണി ഇന്ത്യയിലെത്തുക. മാര്‍ച്ച് 7 വരെ നീണ്ടുനില്‍ക്കുന്ന മൂന്ന് രാഷ്ട്രങ്ങളടങ്ങുന്ന ഇന്തോ-പസഫിക് പര്യടനത്തിന്‍റെ ഭാഗമായാണ് സന്ദര്‍ശനം.

166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനായ റാണ നിലവിൽ ഇന്ത്യയില്‍ വിചാരണ നേരിടുകയാണ്. പാക്കിസ്ഥാനില്‍ ജനിച്ചുവളര്‍ത്ത റാണ 1997ലാണ് കാനഡയിലേക്ക് കുടിയേറിയത്. യുഎസാണ് റാണയെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറിയത്.

logo
Metro Vaartha
www.metrovaartha.com