

ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചു കയറ്റി; 2 മരണം, നിരവധി പേർക്ക് പരുക്ക്
ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റി അപകടം. മാൻഹൈം നഹരത്തിലുണ്ടായ അപകടത്തിൽ 2 പേർ മരിച്ചതായാണ് വിവരം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
കറുത്ത നിറത്തിലുള്ള എസ്‌യുവിയാണ് ആൾക്കൂട്ടത്തിലേക്ക് ഇരച്ച് കയറിയത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി പൊലീസ് സംശയിക്കുന്നു. അടുത്തകാലങ്ങളിലായി ജർമനിയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ വർധിക്കുന്നതായി വിവരമുണ്ട്.