കടൽപ്പാലത്തിൽ നിന്ന് കാർ കടലിലേക്കു വീണു, യാത്രക്കാർ രക്ഷപെട്ടു

തെന്നി വീണ കാർ കടലിൽ പാർക്ക് ചെയ്തിരുന്ന യോട്ടിൽ ഇടിച്ചാണ് കടലിൽ പതിച്ചത്
തെന്നി വീണ കാർ കടലിൽ പാർക്ക് ചെയ്തിരുന്ന യോട്ടിൽ ഇടിച്ചാണ് കടലിൽ പതിച്ചത് | Car falls to sea from bridge
കടൽപ്പാലത്തിൽ നിന്ന് കാർ കടലിലേക്കു വീണു, യാത്രക്കാർ രക്ഷപെട്ടു
Updated on

ദുബായ്: കടൽപ്പാലത്തിൽ നിന്ന് കാർ തെന്നി മാറി കടലിൽ വീണു. കാറിൽ ഉണ്ടായിരുന്ന രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബർദുബായ് അൽ ജദാഫ് വാട്ടർ കനാലിലാണ് അപകടം ഉണ്ടായത്. തെന്നി വീണ കാർ കടലിൽ പാർക്ക് ചെയ്തിരുന്ന യോട്ടിൽ ഇടിച്ചാണ് കടലിൽ പതിച്ചത്.

ഈ കൂട്ടിയിടിയിൽ കാറിന്‍റെ ജനൽചില്ല് തകർന്നത് കാറിൽ ഉണ്ടായിരുന്നവർക്ക് ഗുണകരമായി.കടലിൽ മുങ്ങിത്താഴുന്ന കാറിൽ നിന്ന് തകർന്ന ജനലിലൂടെയാണ് ഡ്രൈവറും യാത്രക്കാരനും രക്ഷപെട്ടത്. ദുബായ് പോർട്ട് പൊലീസിലെ മറൈൻ രക്ഷാവിഭാഗത്തിലെ ഡൈവർമാർ എത്തിയാണ് കാർ പുറത്തെടുത്തത്.

അപകട വിവരം അറിഞ്ഞ ഉടൻ തന്നെ രക്ഷാ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

കാറിലുണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടുവെന്നും കൂടുതൽ പേർ കാറിൽ ഉണ്ടായിരുന്നില്ലെന്ന് ഉറപ്പുവരുത്തുയെന്നും പോർട്സ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ കേണൽ അലി അബ്ദുള്ള അൽ നഖ്‌ബി പറഞ്ഞു.

അടിയന്തര ആവശ്യങ്ങൾക്ക് 999 എന്ന നമ്പറിൽ വിളിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്ക് 901 ഇൽ വിളിക്കാവുന്നതാണെന്നും അധികൃതർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.