ലെബനൻ-ഇസ്രയേൽ സമാധാന ചർച്ചയ്ക്ക് യുഎൻ

കാര്യങ്ങൾ കൂടുതൽ വഷളാകും മുമ്പേ സമാധാന ചർച്ചയുണ്ടാകണമെന്ന് യുഎൻ കോ ഓർഡിനേറ്റർ
A man examines the remains of destroyed buildings at the site of an Israeli airstrike targeting Hezbollah in the Haret Hreik neighborhood in Beirut's southern suburbs on March 7, 2026

2026 മാർച്ച് 7 ന് ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹാരെത് ഹ്രെയിക് പരിസരത്ത് ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേലി വ്യോമാക്രമണം നടന്ന സ്ഥലത്ത് തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഒരാൾ പരിശോധിക്കുന്നു

credit: AFP

Updated on

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പുതിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ശത്രുത അവസാനിപ്പിക്കാൻ ചർച്ചകളിൽ ഏർപ്പെടാൻ ലെബനനുമായുള്ള യുഎന്നിന്‍റെ പ്രത്യേക കോ ഓർഡിനേറ്റർ ജീനിൻ ഹെന്നിസ് പ്ലാസ്ചെർട്ട്

ലെബനനോടും ഇസ്രയേലിനോടും അഭ്യർഥിച്ചു. ഇന്ന് എത്ര മോശമാണ് അവസ്ഥ എന്നു പറഞ്ഞാലും അത് കൂടുതൽ വഷളാകാൻ പോകുന്നു എന്ന് പ്ലാസ്ചെർട്ട് പറഞ്ഞു.

UN Special Coordinator for Lebanon Jeanine Hennis-Plasschert

ലെബനനുമായുള്ള യുഎന്നിന്‍റെ പ്രത്യേക കോർഡിനേറ്റർ ജീനിൻ ഹെന്നിസ് പ്ലാസ്ചെർട്ട്

file photo

യുദ്ധഭീതിയിൽ നിന്നു ഭാവി തലമുറകളെ രക്ഷിക്കുന്നതിന് ലെബനനും ഇസ്രയേലും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥം വഹിക്കാൻ തയാറാണെന്നും പ്ലാസ്ചെർട്ട് പറഞ്ഞു.

ഹിസ്ബുള്ള ഭീകരർ കഴിഞ്ഞ തിങ്കളാഴ്ച ഇസ്രയേലിനെതിരെ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതിനെ തുടർന്ന വർധിച്ച യുദ്ധ വീര്യത്തോടെ ഇസ്രയേൽ തിരിച്ചടി തുടരുകയാണ്. ലെബനനെ വിഴുങ്ങുന്ന വ്യോമാക്രമണങ്ങളും സൈനിക നടപടികളുമാണ് ഇസ്രേയൽ നടത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com