''പോപ് ലിയോ പതിനാലാമൻ'': കത്തോലിക്ക സഭയ്ക്ക് പുതിയ ഇടയൻ

അമെരിക്കയിൽ നിന്നും പോപ്പാവുന്ന ആദ്യത്തെ വ്യക്തിയാണ്
catholic-church-new-pope in america

''പോപ് ലിയോ പതിനാലാമൻ'': കത്തോലിക്ക സഭയ്ക്ക് പുതിയ ഇടയൻ

Updated on

വത്തിക്കാൻ: കത്തോലിക്ക സഭയുടെ പുതിയ ഇടയനെ തെരഞ്ഞെടുത്തു. റോബർട്ട് ഫ്രാൻസിസ് പെർവോസ്റ്റ് എന്ന അമെരിക്കൻ വംശജനാണ്. പോപ് ലിയോ പതിനാലാമൻ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. അമെരിക്കയിൽ നിന്നും പോപ്പാവുന്ന ആദ്യത്തെ വ്യക്തിയാണ്.

നാലാം ഘട്ടത്തിലാണ് പോപ്പിനെ തെരഞ്ഞെടുത്തത്. 1955 സെപ്റ്റംബർ 14 ന് ചിക്കാഗോയിലാണ് ജനനം. 2023 ൽ ഫ്രാൻസിസ് മാർപാപ്പയാണ് ഇദ്ദേഹത്തെ കർദിനാളായി അംഗീകരിച്ചത്.

2025 മേയ് 8 മുതൽ അദ്ദേഹം കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്‍റെ പരമാധികാരിയുമാണ്. 2023 മുതൽ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും ലാറ്റിൻ അമെരിക്കയ്ക്കുള്ള പൊന്തിഫിക്കൽ കമ്മീഷന്‍റെ പ്രസിഡന്‍റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

മുമ്പ് 2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോ ബിഷപ്പായും 2001 മുതൽ 2013 വരെ സെന്‍റ് അഗസ്റ്റിൻ ഓർഡറിന്‍റെ പ്രിയർ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2015 ൽ പെറുവിലെ നാഷണൽ സിവിൽ രജിസ്ട്രി സ്ഥിരീകരിച്ചതുപോലെ, കർദ്ദിനാൾ പ്രെവോസ്റ്റ് പെറുവിലെ സ്വാഭാവിക പൗരനായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com