

അമെരിക്കയിൽ അടച്ചു പൂട്ടൽ റെക്കോർഡിലേയ്ക്ക്
file photoj
വാഷിങ്ടൺ: അടച്ചു പൂട്ടലിൽ ചരിത്രം സൃഷ്ടിച്ച് അമെരിക്ക. അമെരിക്കൻ ചരിത്രത്തിൽ ഇതാദ്യമായി അടച്ചു പൂട്ടൽ 36 ദിവസങ്ങൾ പൂർത്തിയാക്കി. ജനജീവിതം മുമ്പെന്നത്തെക്കാളും കൂടുതൽ ദുരിതപൂർണമായി. ഒബാമകെയർ പദ്ധതിക്ക് ഫണ്ടു നൽകുന്ന കാര്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് ഡെമോക്രാറ്റുകൾ സെനറ്റിൽ ധനാനുമതി ബില്ലിനെ എതിർത്തു വോട്ടു ചെയ്തതോടെയാണ് ബില്ല് പരാജയപ്പെട്ടത്. ബിൽ ഇതുവരെ 13 തവണ സെനറ്റിൽ പരാജയപ്പെട്ടു.
ബിൽ പാസാക്കാൻ സെനറ്റിൽ 60 വോട്ടുകൾ വേണം. അടച്ചു പൂട്ടലിനു പിന്നാലെ ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാർ നിർബന്ധിത അവധിയിലാണ്. കൂടാതെ ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. അടച്ചു പൂട്ടലിന്‍റെ പശ്ചാത്തലത്തിൽ അമെരിക്കയിലെ വിമാനത്താവള പ്രവർത്തനങ്ങൾ വരെ പ്രതിസന്ധിയിലായി. സർക്കാർ സേവനങ്ങൾ നിലയ്ക്കുന്നത് സാധാരണക്കാരെയും ബാധിക്കുകയാണ് . അടച്ചു പൂട്ടൽ അവസാനിപ്പിക്കാൻ ഡെമോക്രാറ്റുകൾ സമ്മതിക്കുന്നത് വരെ ഒരു ചർച്ചയ്ക്കും തയാറല്ലെന്ന നിലപാടിലാണ് ട്രംപ്. ആരോഗ്യ ഇൻഷുറൻസ് സബ്സിഡികൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡെമോക്രാറ്റുകളുടെ പ്രതിഷേധം.