മധ‍്യസ്ഥത വഹിച്ച് ഖത്തറും തുർക്കിയും; പാക്- അഫ്ഗാനിസ്ഥാൻ വെടിനിർത്തൽ ധാരണയായി

സമാധാനം ഉറപ്പാക്കുന്നതിനായുള്ള ശ്രമങ്ങൾ ഇരു രാജ‍്യങ്ങളും തുടരുമെന്ന് ഖത്തർ വിദേശകാര‍്യ മന്ത്രാലയം വ‍്യക്തമാക്കി
ceasefire agrement pakistan and afghanistan turkey and  qatar mediation

മധ‍്യസ്ഥത വഹിച്ച് ഖത്തറും തുർക്കിയും; പാക്- അഫ്ഗാനിസ്ഥാൻ വെടിനിർത്തൽ ധാരണയായി

Updated on

ദോഹ: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ വെടിനിർത്തലിന് ധാരണയായി. ഖത്തറും തുർക്കിയും ദോഹയിൽ വച്ച് ചേർന്ന മധ‍്യസ്ഥ ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. സമാധാനം ഉറപ്പാക്കുന്നതിനായുള്ള ശ്രമങ്ങൾ ഇരു രാജ‍്യങ്ങളും തുടരുമെന്ന് ഖത്തർ വിദേശകാര‍്യ മന്ത്രാലയം വ‍്യക്തമാക്കി.

വെടിനിർത്തൽ നിലനിൽക്കുന്ന സമയം തന്നെ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ വ‍്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ‍്യാപനം.

പാക്കിസ്ഥാൻ ആഭ‍്യന്തര മന്ത്രി ഖാജ ആസിഫ്, ഇന്‍റലിജൻസ് മേധാവി ജനറൽ അസിം മാലിക്, താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് എന്നിവരായിരുന്നു ദോഹയിൽ നടന്ന മധ‍്യസ്ഥ ചർച്ചയിൽ പങ്കെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com