അമെരിക്കയിലെ ഷിക്കാഗോ‍യിൽ വെടിവെപ്പ്; 7 മരണം, അക്രമി രക്ഷപെട്ടു

റോമിയോ നാന്‍സെ എന്നയാളാണ് അക്രമത്തിന് പിന്നിലെന്നും കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു
അമെരിക്കയിലെ ഷിക്കാഗോ‍യിൽ വെടിവെപ്പ്; 7 മരണം, അക്രമി രക്ഷപെട്ടു
Updated on

ഷിക്കാഗോ: അമെരിക്കയിലെ ഷിക്കാഗോയ്ക്ക് സമീപം രണ്ടിടങ്ങളിലയുണ്ടായ വെടിവെപ്പിൽ 7 പേർ കൊല്ലപ്പെട്ടു. ഇലിനോയ് ജോലിയറ്റിലെ 2 വീടുകളിലാണ് വെടിവയ്പ്പുണ്ടായത്. റോമിയോ നാന്‍സെ എന്നയാളാണ് അക്രമത്തിന് പിന്നിലെന്നും കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

രണ്ടുവീടുകളില്‍ ആക്രമണം നടത്തിയശേഷം റോമിയോ നാന്‍സെ എന്ന 23-കാരന്‍ ചുവന്ന കാറില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ കൈവശം ആയുധങ്ങളുണ്ടെന്നും അപകടകാരിയാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അക്രമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ പ്രാദേശിക അന്വേഷണ ഏജന്‍സികളെ ബന്ധപ്പെടണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com