ചൈനയിൽ ചിക്കുൻ ഗുനിയ വ്യാപനം; ഏഴായിരത്തിലധികം കേസുകൾ

രോ​ഗികളോട് പരിശോധനാഫലം നെഗറ്റീവ് ആകുന്നത് വരെ ആശുപത്രിയിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
Chikungunya in China; Over 7,000 cases

ചൈനയിൽ ചിക്കുൻ ഗുനിയ; ഏഴായിരത്തിലധികം കേസുകൾ

Updated on

ഗ്വാങ്ഡോങ്: ചൈനയിൽ ഗ്വാങ്ഡോങ് പ്രവിശ്യയിൽ ചിക്കുൻ ഗുനിയ വ്യാപിക്കുന്നതായി റിപ്പോർട്ട്. ഏഴായിരത്തിലധികം കേസുകളാണ് ജൂലൈ മുതൽ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുളളത്. രോ​ഗം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് ഫൊഷാൻ ന​ഗരത്തിലാണ്.

രോ​ഗികളോട് പരിശോധനാഫലം നെഗറ്റീവ് ആകുന്നത് വരെ ആശുപത്രിയിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. ഫോഷാൻ കൂടാതെ, മറ്റ് 12 നഗരങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊതുക് പെരുകുന്ന സ്ഥലങ്ങൾ ഉടനടി നശിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ ചില ഹോട്ടലുകൾക്കും റെസ്റ്ററകൾക്കും അധികൃതർ പിഴ ചുമത്തിയിട്ടുണ്ട്. 20 വർഷം മുൻപ് ചൈനയിൽ ചിക്കുൻഗുനിയ വൈറസ് ആദ്യമായി കണ്ടെത്തിയതിനുശേഷം ഇത്രയും വലിയ തോതിലുള്ള വ്യാപനം ചൈനയിൽ ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com