ലോകത്ത് ആദ്യമായി ചിക്കുന്‍ ഗുനിയ വാക്‌സിന് അംഗീകാരം

18 വയസിനു മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാനാണ് ഇപ്പോള്‍ അനുമതി
Chikungunya vaccine approved for the first time in the world
Chikungunya vaccine approved for the first time in the world
Updated on

വാഷിങ്ടണ്‍: ചിക്കുന്‍ ഗുനിയയ്ക്കുള്ള ലോകത്തെ ആദ്യ പ്രതിരോധ മരുന്നിന് അംഗീകാരം. യൂറോപ്പിലെ വല്‍നേവ കമ്പനി വികസിപ്പിച്ച ഇക്‌സ്ചിക് വാക്‌സിനാണ് യുഎസ് ആരോഗ്യമന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചത്. 18 വയസിനു മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നതെന്നു യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അറിയിച്ചു.

ചിക്കുന്‍ ഗുനിയ വൈറസ് ക്രമാതീതമായി വ്യാപിക്കുന്ന രാജ്യങ്ങളില്‍ ഇക്‌സ്ചിക് വാക്‌സിന്‍ കാലതാമസമില്ലാതെ ലഭ്യമാക്കും. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ലോകമെമ്പാടും അഞ്ച് ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് ചിക്കുന്‍ ഗുനിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ആരോഗ്യഭീഷണിയായി കണക്കാക്കപ്പെടുന്ന ചിക്കുന്‍ ഗുനിയ ആഫ്രിക്ക, അമെരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നോര്‍ത്ത് അമെരിക്കയിലെ 3500 ഓളം ആളുകളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലുകള്‍ക്കു ശേഷമാണ് അംഗീകാരം നൽകാൻ തീരുമാനിച്ചത്. ഒരു ഡോസായി നല്‍കപ്പെടുന്നതാണ് ഈ വാക്‌സിന്‍. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ പനിയും നീണ്ടുനില്‍ക്കുന്ന സന്ധിവേദനയുമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരിലും വയസായവര്‍ക്കും ചിക്കുന്‍ ഗുനിയ ഗുരുതരമാവാനുള്ള സാധ്യതയുമുണ്ട്.

logo
Metro Vaartha
www.metrovaartha.com