സ്ത്രീകൾ അടിവസ്ത്രങ്ങളുടെ മോഡലാകുന്നതിന് വിലക്കേർപ്പെടുത്തി ചൈന; പകരം പുരുഷന്മാർ മോഡലാകും

അശ്ലീല സാധനങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിക്കരുതെന്ന നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് അടിവസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ചൈന തടഞ്ഞത്
സ്ത്രീകൾ അടിവസ്ത്രങ്ങളുടെ മോഡലാകുന്നതിന് 
വിലക്കേർപ്പെടുത്തി ചൈന; പകരം പുരുഷന്മാർ മോഡലാകും
Updated on

ബീജിംഗ് : ഓൺലൈനായി സ്ത്രീകൾ അടിവസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ച് ചൈന. ഇനിമുതൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ മോഡലാകുന്നത് പുരുഷന്മാരായിരിക്കും. ന്യൂയോർക്ക് പോസ്റ്റാണ് ഈ വാർത്ത പുറത്തുവിട്ടത്.

അശ്ലീല സാധനങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിക്കരുതെന്ന നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് അടിവസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ചൈന തടഞ്ഞത്. ഇത് ചൈനയിലെ അടിവസ്ത്ര കമ്പനികൾക്ക് വലിയ തിരിച്ചടിയാകും.

സ്ത്രീ മോഡലുകളുടെ അടിവസ്ത്ര ലൈവ് സ്ട്രീമുകൾക്കും കമ്പനികൾക്കും ചൈന നിരോധനമേർപ്പെടുത്തിയിരുന്നു. ഇതിനു പരിഹാരമായി ചില കമ്പനികൾ പുരുഷ മോഡലുകളെവച്ച് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ഓൺലൈനിലൂടെ പ്രദർശിപ്പിച്ച് വിൽപ്പന നടത്തുന്നുണ്ട്. ഇതിനിടെ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ധരിച്ച പുരുഷന്മാരുടെ വിഡിയോ ടിക്-ടോകിൻ്റെ ചൈനീസ് പതിപ്പായ ഡോയിനിൽ ഏറെ ചർച്ചയാകുന്നുണ്ട്.

ചൈനയുടെ വിലക്ക് കാരണം ഒരു കൂട്ടം സ്ത്രീകളുടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടും എന്ന് ചിലർ പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റു ചിലർ പെൺകുട്ടിയേക്കാൾ നന്നായി ആൺകുട്ടികൾക്ക് ഇണങ്ങുന്നുണ്ട് എന്നും കമന്‍റ് ചെയ്‌തിട്ടുണ്ട്‌.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com