പാക്കിസ്ഥാന് ആയുധം നൽകിയിട്ടില്ല: ചൈന

ചൈനീസ് സേനയുടെ ഏറ്റവും വലിയ ചരക്കു വിമാനം ഷിയാൻ വൈ 20 ആയുധങ്ങളുമായി പാക്കിസ്ഥാനിൽ ഇറങ്ങിയെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച റിപ്പോർട്ട്
പാക്കിസ്ഥാന് ആയുധം നൽകിയിട്ടില്ല: ചൈന | China denies sending weapons to Pakistan

ചൈനീസ് സേനയുടെ ഏറ്റവും വലിയ ചരക്കു വിമാനം ഷിയാൻ വൈ 20

File photo

Updated on

ബീജിങ്: ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ പാക്കിസ്ഥാന് ആയുധങ്ങൾ നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ചൈന. സമൂഹമാധ്യമങ്ങളിൽ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു ചൈനീസ് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പു നൽകി.

ചൈനീസ് സേനയുടെ ഏറ്റവും വലിയ ചരക്കു വിമാനം ഷിയാൻ വൈ 20 ആയുധങ്ങളുമായി പാക്കിസ്ഥാനിൽ ഇറങ്ങിയെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച റിപ്പോർട്ട്. എന്നാൽ, ഇതു വസ്തുതാ വിരുദ്ധമെന്നു ചൈന പറഞ്ഞു.

നേരത്തേ, ചൈനീസ് യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്കെതിരേ ഉപയോഗിച്ചെന്ന പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്‍റെ പ്രസ്താവനയിലും ചൈന അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്കൊന്നുമറിയില്ലെന്നായിരുന്നു ചൈനീസ് പ്രതിനിധിയുടെ മറുപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com