
ബീജിങ്ങ്: ചൈന താജിക്കിസ്ഥാന്‍ അതിർത്തിയിൽ ഭൂകമ്പം. ചൈനയിലെ സിങ്ജിയാങ് മേഖലയിലും താജിക്കിസ്ഥാനിലുമാണ് ഭൂചലനം ഉണ്ടായത്.
റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് എന്ന് ചൈനീസ് സ്റ്റേറ്റ് ടെലിവിഷന്‍ സിസിടിവി റപ്പോർട്ട് ചെയ്തു. ഭൂചലനത്തിൽ ആൾനാശമോ മറ്റു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.