ചൈനയുടെ പുതിയ ഭൂപടത്തിൽ അരുണാചലും, അക്സായ് ചിനും; കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ്

നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ചൈന കൈവശം വച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി
ചൈനയുടെ പുതിയ ഭൂപടത്തിൽ അരുണാചലും, അക്സായ് ചിനും; കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ്
Updated on

ബെയ്ജിങ്: ഇന്ത്യൻ ഭൂഭാഗങ്ങൾ ഉൾപ്പെ‌ടുത്തിയുള്ള ചൈനയുടെ പുതിയ ഭൂപടം പുറത്തുവിട്ടു. അരുണാചൽ പ്രദേശ്, അക്സായ് ചിൻ, തായവാൻ, തർക്കം നിലനിന്നിരുന്ന ചൈനാക്കടൽ തുടങ്ങിയ സ്ഥലങ്ങൾ പുതിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ചൈന കൈവശം വച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഇന്ത്യയിൽവെച്ച് നടക്കുന്ന ഉച്ചകോടിയിലേക്ക് വിരുന്നൊരുക്കി ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങിനെ ക്ഷണിക്കേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അരുണാചൽ പ്രദേശിൽ ളൾപ്പെടുന്ന പ്രദേശങ്ങളിൽ ആധിപത്യം കാണിക്കാനുള്ള ചൈനയുടെ ശ്രമത്തെ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ലി അപലപിച്ച് രംഗത്തെത്തിയിരുന്നു. ചൈന ആദ്യമായല്ല ഇത്തരമൊരു ശ്രമം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അരുണാചൽപ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇതേപോലെ കണ്ടുപിടിച്ച പേരുകൾ അടിച്ചേൽപ്പിക്കുന്നതിലൂടെ യാഥാർഥ്യത്തെ മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com