വിനോദ സഞ്ചാരികൾക്കായി ചൈന ആണവ വിനോദ സഞ്ചാര പ്രൊജക്‌ടുകൾ ഒരുക്കുന്നതായി റിപ്പോർട്ടുകൾ. ചൈനയുടെ ചില ആണവ പദ്ധതികളുടെ പ്രവർത്തനങ്ങൾ കണാനുള്ള അവസരമാണ് സഞ്ചാരികൾക്ക് ലഭിക്കുക. പദ്ധതികളോട് ജനങ്ങൾക്കുള്ള തെറ്റിധാരണ മാറ്റാനാവുമെന്നും കൂടുതൽ ജനപിന്തുണ ലഭിക്കുമെന്നുമാണ് ചൈന കണക്കുകൂട്ടുന്നത്.
ചൈനയിലെ ഏറ്റവും വലിയ ആണവ വൈദ്യുത ഉത്പാദകരായ ജനറൽ ന്യൂക്ലിയാർ പവർ കോർപ്പറേഷന്‍റെ നേതൃത്വത്തിൽ രാജ്യത്തെ പ്രധാനപ്പെട്ട ഒൻപത് ആണവ നിലങ്ങളിലേക്ക് സന്ദർശകരെ എത്തിക്കാനുള്ള പദ്ധതി തയാറായിട്ടുണ്ട്. ഇതിനായി ഓൺലൈൻ ബുക്കിംങ്ങും ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ഒരു ടൂറിസ്റ്റ് മാപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ നിരവധി ആണവനിലയങ്ങളില്‍ നിലവില്‍ സഞ്ചാരികള്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവ ജനവാസ മേഖലയില്‍ നിന്ന് മാറി സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ പുതുമയുള്ള കാഴ്ചകളുണ്ട്. ചൈനയിലെ സാമൂഹിക മാധ്യമങ്ങളിലും ഇതിന്‍റെ ചിത്രങ്ങള്‍ നിറയുന്നുണ്ട്.