
സൈനിക കരുത്തു കാട്ടി ചൈന; യുഎസിന് പരോഷ മുന്നറിയിപ്പ്
ബെയ്ജിങ്: സൈനിക കരുത്തു കാട്ടി ചൈന. സൈനിക രംഗത്തെ മികവും സാങ്കേതിക വിദ്യകളുടെ ഉപയോഗവും ആയുധങ്ങളുടെ പ്രദർശനവും അടങ്ങുന്ന കൂറ്റൻ സൈനിക പരേഡാണ് ചൈന നടത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അനുസ്മരണവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും ആർക്കും തങ്ങളെ തടയാനാവില്ലെന്നും പരേഡിനുശേഷം ചൈനീസ് പ്രസിഡന്‍റ് ഷി തചിൻപിങ് പ്രതികരിച്ചു. ചൈന എപ്പോഴും മുന്നോട്ടു കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസിന് പരോഷ മുന്നറിയിപ്പാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും ഉത്തരകൊറിയൻ പരമോന്നത നേതാവ് കീം ജോങ് ഉന്നും അടക്കം 27 രാഷ്ട്രതലവന്മാർ ചടങ്ങിൽ പങ്കെടുത്തു.