മധ്യസ്ഥ നീക്കവുമായി ചൈന; പ്രതിനിധിയെ പശ്ചിമേഷ്യയിലേക്കയക്കും

എണ്ണ വിതരണം പുനസ്ഥാപിക്കാൻ നടപടി വേണമെന്നും സൈനിക നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് ചൈനയുടെ ആവശ്യം
china moves to mediate west asia war calls for halt to military operations

മധ്യസ്ഥ നീക്കവുമായി ചൈന; പ്രതിനിധിയെ പശ്ചിമേഷ്യയിലേക്കയക്കും

Updated on

പശ്ചിമേഷ്യൽ യുദ്ധം ആറാം ദിവസവും പിന്നിട്ട് മുന്നോട്ടു പോവുന്നതിനിടെ മധ്യസ്ഥ നീക്കവുമായി ചൈന. സമാധാന ചർച്ചകൾക്കായി പ്രതിനിധിയെ പശ്ചിമേഷ്യയിലേക്കയക്കുമെന്ന് ചൈന അറിയിച്ചു. എണ്ണ വിതരണം പുനസ്ഥാപിക്കാൻ നടപടി വേണമെന്നും സൈനിക നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് ചൈനയുടെ ആവശ്യം.

ഇറാനിൽ ഇസ്രയേൽ - യുഎസ് ആക്രമണം തുടരുകയാണ്. ടെഹ്റാനിലെ വിവിധയിടങ്ങളിൽ ആക്രമണം നടന്നു. ടെല്‍ അവീവ്, ജറുസലേം എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി.

സൗദി അല്‍ ഖാജ്, അല്‍ ജൗഫ് മേഖലയില്‍ ഇറാന്‍റെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com