ജനന നിരക്ക് കുറയുന്നു: 'പുതിയ കാലഘട്ടം' നടപ്പാക്കാൻ ചൈന

ജനന നിരക്ക് കുറയുന്നു: 'പുതിയ കാലഘട്ടം' നടപ്പാക്കാൻ ചൈന

അടുത്തിടെ ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ചൈനയെ ഇന്ത്യ മറികടന്നിരുന്നു
Published on

ഹോങ്കോങ്: ജനന നിരക്ക് കുറയുന്നത് പരിഹരിക്കാൻ പുതിയ പദ്ധതിയുമായി ചൈനീസ് സർക്കാർ. കുട്ടികളുടെ ജനനത്തിനായി സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യവുമായി 'പുതിയ കാലഘട്ടം' (new era) പദ്ധതിയാണ് സർക്കാർ മുന്നോട്ടു വച്ചിരിക്കുന്നത്. ചൈനയിലെ പ്രധാന 20 നഗരങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

അടുത്തിടെ ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തിയിരുന്നു. ഇന്ത്യയിലെ ജനസംഖ്യ അധികമായി വർധിച്ചതല്ല, ചൈനയിലെ ജനന നിരക്ക് കുത്തനെ കുറഞ്ഞതാണ് ഇന്ത്യയെ ഇത്ര വേഗം മുന്നിലെത്തിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് പുതിയ പദ്ധതിയുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.

വിവാഹത്തിനും ഉചിതമായ സമയത്ത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും യുവാക്കളെ പ്രേരിപ്പിക്കുക, കുഞ്ഞിന്‍റെ ഉത്തരവാദിത്വങ്ങൾ തുല്യമായി പങ്കിടാൻ പ്രചോദനം നൽകുക, സ്ത്രീധനം നൽകുന്നത് പോലുള്ള ആചാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

നികുതി ഇളവുകൾ, ഭവന ആനുകൂല്യങ്ങൾ, മൂന്നാമത്തെ കുട്ടിക്ക് വിദ്യാഭ്യാസ ആനുകൂല്യം അഥവാ സബ്സിഡിയോടു കൂടിയ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നതിനിടെയാണ് പുതിയ നടപടികളുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com