റഷ്യ-യുക്രെയ്ൻ യുദ്ധം; സമാധാന ചർച്ചക്കൊരുങ്ങി ചൈന

റഷ്യക്ക് വൻ തോതിൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യാൻ ചൈന തയ്യാറെടുക്കുകയാണെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് സമവായ നീക്കവുമായി ഷീ രംഗത്തെത്തുന്നു എന്ന വാർത്ത പുറത്തു വരുന്നത്
റഷ്യ-യുക്രെയ്ൻ യുദ്ധം; സമാധാന ചർച്ചക്കൊരുങ്ങി ചൈന
Updated on

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചക്കു തയ്യാറായി ചൈന. അടുത്തയാഴ്ച്ച മോസ്കോയിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിനുമായുള്ള ചർച്ചക്കു ശേഷം യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലൻസ്കിയുമായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ചർച്ച നടത്തും. മുൻപ് തന്നെ ഇത്തരമൊരു ചർച്ചക്ക് തയ്യാറാണെന്ന് സെലൻസ്കി പറഞ്ഞിരുന്നു.

റഷ്യക്ക് വൻ തോതിൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യാൻ ചൈന തയ്യാറെടുക്കുകയാണെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് സമവായ നീക്കവുമായി ഷീ രംഗത്തെത്തുന്നു എന്ന വാർത്ത പുറത്തു വരുന്നത്.

ചൈനയുടെ സമാധാന ചർച്ചയെ സ്വാഗതം ചെയ്യുന്നതായി റഷ്യയും പ്രതികരിച്ചു. യുദ്ധത്തിന് രാഷ്ട്രീ‍യ പരമായ പരിഹാരം കാണണമെന്നാണ് ചൈന മുന്നോട്ടു വച്ച സമാധാന ചർച്ചയിൽ വ്യക്തമാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com