

തൊഴിലില്ലായ്മ പരിഹരിക്കാൻ 12,200 സർവകലാശാല കോഴ്സുകൾ നിർത്തലാക്കി ചൈന
ബെയ്ജിങ്: രാജ്യത്തെ രൂക്ഷമായ യുവജന തൊഴിലില്ലായ്മ പരിഹരിക്കാൻ ലക്ഷ്യവച്ച് നടപടികളുമായി ചൈന. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ സാധിത്താച്ച 12,200 അണ്ടർഗ്രാജുവേറ്റ് കോഴ്സുകൾ ചൈനീസ് സർവകലാശാലകൾ നിർത്തലാക്കി. ചിലത് സസ്പെൻഡ് ചെയ്തു.
ഇത്തരം കോഴ്സുകൾ അനാവശ്യമാണെന്ന വിലയിരുത്തലിനെ തുടർന്ന് സർക്കാർ നിർദേശപ്രകാരമാണ് സർവകലാശാലകളുടെ നടപടി. ജോലി സാധ്യത കുറഞ്ഞ കോഴ്സുകൾ ഒഴിവാക്കിയപ്പോൾ പകരമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതിക മേഖലകളെ കേന്ദ്രീകരിച്ച് പുതിയതായി 10,200 ഓളം പുതിയ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്.
ഹ്യുമാനിറ്റീസ്, ആർട്സ്, വിദേശ ഭാഷകൾ, മാനേജ്മെന്റ് കോഴ്സുകൾ എന്നിവയ്ക്കാണ് ചൈനയിൽ വലിയ രീതിയിൽ തിരിച്ചടി ഏറ്റത്. ആർട്ട് കോഴ്സുകളിലടക്കം എഐയുടെ വൻ കടന്നുകയറ്റം ഉണ്ടായതോടെ തൊഴിൽ മേഖലയിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. ഇതോടെയാണ് സർവകലാശാലകളിൽ വൻ അഴിച്ചുപണിക്ക് ഭരണകൂടം തയാറായത്.