അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും രാജ്യം വിടണം; അന്ത്യശാസനവുമായി ചൈന

അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും രാജ്യം വിടണം; അന്ത്യശാസനവുമായി ചൈന

പ്രസാർ ഭാരതി, ദ് ഹിന്ദു എന്നിവയുടെ റിപ്പോർട്ടർമാരുടെ വിസ പുതുക്കി നൽകാൻ അധികൃതർ തയാറായിരുന്നില്ല
Published on

ബെയ്ജിങ്: അവസാന ഇന്ത്യൻ മാധ്യമ പ്രവർത്തകനോടും രാജ്യം വിടണമെന്നാവശ്യപ്പെട്ട് ചൈന. വിവിധ വിഷയങ്ങളിൽ ഇന്ത്യയുമായി തർക്കം ബാക്കി നിൽക്കുന്ന സാഹചര്യത്തിലാണ് ചൈന അവസാന മാധ്യമ പ്രവർത്തകനും ഈ മാസം തന്നെ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടത്.

പിടിഐ റിപ്പോർട്ടറോടാണ് ചൈന ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. പിടിഐ റിപ്പോർട്ടർ കൂടി തിരിച്ചെത്തുന്നതോടെ ചൈനയിൽ ഇന്ത്യൻ മാധ്യമ പ്രവർത്തകർ ഇല്ലാതാവും. ഈ വർഷമാദ്യം 4 മാധ്യമപ്രവർത്തകരാണ് ചൈനയിലുണ്ടായിരുന്നത്.

പ്രസാർ ഭാരതി, ദ് ഹിന്ദു എന്നിവയുടെ റിപ്പോർട്ടർമാരുടെ വിസ പുതുക്കി നൽകാൻ അധികൃതർ തയാറായിരുന്നില്ല, ദ് ഹിന്ദുസ്ഥാൻ ടൈംസിന്‍റെ റിപ്പോർട്ടർ നേരത്തെ തന്നെ ചൈനയിൽ നിന്നും മടങ്ങിയിരുന്നു. പിന്നാലെയാണ് അവസാനത്തെ മാധ്യമ പ്രവർത്തകനെയും ചൈന മടക്കി അയക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ചൈനയുടെ വിദേശ മന്ത്രാലയം തയാറായിട്ടില്ല.

logo
Metro Vaartha
www.metrovaartha.com