ചൈന കരാർ ലംഘിച്ചു, പനാമ കനാൽ ഏറ്റെടുക്കും: ട്രംപ്

ചൈനയുടെ സ്വാധീനം പനാമ കനാലിനു ഭീഷണിയാകുമെന്ന് യുഎസ് പ്രസിഡന്‍റ്
Chinas influence threatens Panama Canal: Trump
ചൈനയുടെ സ്വാധീനം പനാമ കനാലിനു ഭീഷണി: ട്രംപ്
Updated on

പനാമ കനാലിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അറ്റ്ലാന്‍റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക ജലപാത ചൈനയ്ക്കു നൽകിയിട്ടില്ലെന്നും ചൈന കരാർ ലംഘിച്ചതായും ട്രംപ് പറഞ്ഞു. ഇതോടെ കടുത്ത നടപടി ട്രംപിൽ നിന്നുമുണ്ടാകും എന്നുറപ്പായി. കനാൽ യുഎസിനു തിരികെ നൽകണമെന്ന ട്രംപിന്‍റെ ആവശ്യം പനാമ പ്രസിഡന്‍റ് ജോസ് റൗൾ മുലിനോയെ അറിയിച്ചിട്ടുണ്ട്. ചൈനയുടെ സ്വാധീനം പനാമ കനാലിനു ഭീഷണിയാകുമെന്ന് യുഎസ് പ്രസിഡന്‍റ് പറഞ്ഞിട്ടുണ്ടെന്നും അടിയന്തിര മാറ്റങ്ങൾ ആവശ്യമാണെന്നും മാർക്കോ റൂബിയോ പനാമയെ അറിയിച്ചിട്ടുണ്ട്.

എന്നാൽ കനാലിന്‍റെ അധികാരം ഒരു ചർച്ചയി‌ലും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്ന് മുലിനോ പറഞ്ഞു. പനാമ കനാൽ ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ പദ്ധതിക്കെതിരെ ഇതിനകം പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. ചെന്നീസ് ഹച്ചിസൺ തുറമുഖ കമ്പനിയാണ് നിലവിൽ പനാമ കനാൽ നടത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com