വ്യാജനിൽ കുടുങ്ങി സൗന്ദര്യ റാണി!! | Video

8 മാസത്തോളം ജയിൽ വാസമാണ് കേസിൽ കോടതി ശിക്ഷ വിധിച്ചത്.

വ്യാജ വിദ്യാഭ്യാസ രേഖകൾ ഉപയോഗിച്ച് ഉന്നത ജോലികൾ നേടുന്നത് നാം നിരന്തരം കേക്കാറുള്ള കഥയാണ്. സമാനമായ ഒരു സംഭവത്തിൽ പെട്ടിരിക്കുകയാണ് ചൈനീസ് സൗന്ദര്യ റാണി ലി സിക്സുവാൻ. ഹോങ്കോങ് സ‍ർവകലാശാലയിൽ ഐവി ലീഗ് യോഗ്യതകൾക്കായി, കൊളംബിയ സർവകലാശാലയുടെ വ്യാജ ഡിഗ്രി നൽകിയതാണ് ലി സിക്സുവാന് പണി ആയത്. 240 ദിവസം അതായത് 8 മാസത്തോളം ജയിൽ വാസമാണ് കേസിൽ കോടതി ശിക്ഷ വിധിച്ചത്.

2021 ലാണ് ഹോങ്കോങ് സ‍ർവകലാശാലയിൽ ഭാഷാശാസ്ത്രത്തിൽ പിജി കോഴ്സിന് അപേക്ഷിക്കുന്നതിനായി ലി സിക്സ്‌സുവാൻ കൊളംബിയ സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത്. തുടർന്ന് 2022ൽ അഡ്മിഷൻ ലഭിക്കുകയും ചെയ്തു. അതേസമയം, കൊളംബിയ സർവകലാശാലയുടേത് മാത്രമല്ല, ഹോങ്കോങ് സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റും ലി സർവകലാശാലയിൽ നൽകിയിരുന്നു.

എന്നാൽ, ഹോങ്കോങ് സ‍ർവകലാശാല നടത്തിയ അന്വേഷണത്തിൽ അങ്ങനെയൊരു വിദ്യാർഥി തങ്ങളുടെ സ‍ർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നാണ് അറിയിച്ചത്. കേസിൽ ഷാട്ടിൻ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ 8 -ാം തിയതി 300 ദിവസത്തെ തടവായിരുന്നു വിധിച്ചതെങ്കിലും പിന്നീട് അത് 240 ദിവസത്തേക്ക് ചുരുക്കുകയായിരുന്നു. 2024 ലാണ് ലി, ഷെൻകൻഷിൻ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ വിജയിയാകുന്നത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com