മൊസാംബിക്കിൽ വംശഹത്യ: ഐസിസ് ശിരച്ഛേദം ചെയ്തത് 30 ക്രൈസ്തവരെ

2017 മുതൽ ഇതുവരെ കൊന്നൊടുക്കിയത് ആറായിരത്തിലധികം ക്രൈസ്തവരെ
When ISIS terrorists burned down a Christian church

ഐസിസ് ഭീകരർ ക്രൈസ്തവ ദേവാലയം കത്തിച്ചപ്പോൾ 

Photo Courtesy: MEMRI via YouTube

Updated on

മൊസാംബിക്കിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 30ലധികം ക്രൈസ്തവരെ ശിരച്ഛേദം ചെയ്തതായി പുതിയ റിപ്പോർട്ട്. മൊസാംബിക്കിന്‍റെ വടക്കൻ പ്രദേശത്തുള്ള കാബോ ഡെൽഗാഡോ, നമ്പുല പ്രവിശ്യകളിൽ കുറഞ്ഞത് ഏഴു പള്ളികളെങ്കിലും നശിപ്പിച്ചതായും ക്രൈസ്തവർക്കും ആ ഗ്രാമത്തിനൊട്ടാകെയും തീയിട്ടതായും മുപ്പതോളം ആളുകളെ വെടി വച്ച് ശിരച്ഛേദം ചെയ്തതായും ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക് പ്രവിശ്യ (ISMP) തന്നെയാണ് പ്രഖ്യാപിച്ചത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 25, 26 തീയതികളിലായി നടന്ന രണ്ട് ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തവും ISMP ഏറ്റെടുത്തു. അതിൽ നാലോളം ക്രൈസ്തവർ വെടിയേറ്റു മരിച്ചു. ദിവസങ്ങൾക്കകം മകോമിയ പട്ടണത്തിൽ നാലു ക്രൈസ്തവരെ ശിരച്ഛേദം ചെയ്തു കൊന്നു.

നകോച്ച, നകുസ, മിൻഹാൻഹ, നകിയോട്ടോ എന്നീ ഗ്രാമങ്ങളിലെ വീടുകളും പള്ളികളും കത്തിച്ച ചിത്രങ്ങളും ഭീകരർ പുറത്തു വിട്ടു. 2017 മുതൽ നടക്കുന്ന ഐസിസ് വേട്ടയിൽ ആറായിരത്തിലധികം ക്രൈസ്തവർ കൊല്ലപ്പെടുകയും ആയിരങ്ങൾ കുടിയിറക്കപ്പെടുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com