
കൊക്കകോളയിൽ കൃത്രിമ മധുരത്തിന് പകരം കരിമ്പിൽ നിന്നുമെടുത്ത പഞ്ചാസര ഉപയോഗിക്കും: ട്രംപ്
വാഷിങ്ടൺ: യുഎസിൽ കൊക്കകോളയിൽ കൃത്രിമ മധുരത്തിന് പകരം കരിമ്പിൽ നിന്നുമെടുത്ത പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കണമെന്ന തന്‍റെ നിർദേശം കൊക്ക കോള അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. അതേസമയം, വിഷയത്തിൽ കൊക്ക കോള ഇതുവരെ പ്രതികരിച്ചിട്ടില്ല.
അടുത്ത വര്‍ഷം മുതൽ ഇത്തരത്തിൽ ഉത്പാദനം ആരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. യുഎസിലെ കോക്കിൽ യഥാർഥ പഞ്ചസാര ഉപയോഗിക്കണമെന്ന് കൊക്ക കോളയ്ക്ക് നിർദേശം നൽകിയിരുന്നു.
അങ്ങനെ ചെയ്യാൻ അവർ സമ്മതിച്ചിട്ടുണ്ട്. അവരുടെ ഭാഗത്ത് നിന്നുള്ള മികച്ച നീക്കമായിരുന്നു ഇത്. കമ്പനിയിലെ എല്ലാ അധികാരികളോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് കുറിച്ചു.