നാസയുടെ ജിം ലോവൽ യാത്രയായി

അപ്പോളോ 13 ദൗത്യത്തിന്‍റെ കമാൻഡർ, അടങ്ങാത്ത ആത്മധൈര്യത്തിനുടമ, അമെരിക്കൻ ബഹിരാകാശ സഞ്ചാരി ജിം ലോവലിന് വിശേഷണങ്ങളേറെ
Jim Lowell

ജിം ലോവെൽ 

PHOTO CREDIT: NASA

Updated on

ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരിയും അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്‍റെ കമാൻഡറും ആയിരുന്ന ജിം ലോവൽ (97) യാത്രയായി. വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചിക്കാഗോയിൽ വ ച്ചായിരുന്നു മരണം. നാസയാണ് അദ്ദേഹത്തിന്‍റെ മരണ വിവരം സ്ഥിരീകരിച്ചത്. നാസയിൽ ഏറ്റവും കൂടുതൽ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളിൽ ഒരാളായിരുന്നു ലോവൽ. നാസയുടെ ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളിൽ അദ്ദേഹം ഭാഗഭാക്കായിരുന്നു. യുഎസ് നേവി ക്യാപ്റ്റനായിരിക്കെയാണ് ജിം ലോവൽ നാസയുടെ ഭാഗമാകുന്നത്. 1970 ഏപ്രിൽ 11 ന് കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് അപ്പോളോ 13 വിക്ഷേപിച്ചത്. പേടകത്തിന്‍റെ സർവീസ് മൊഡ്യൂളില ഒരു ഓക്സിജന്‍ സംഭരണി പൊട്ടിത്തെറിച്ചാണ് ദൗത്യം പരാജയപ്പെട്ടത്. പേടകത്തിലെ ജീവൻ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെ ഏപ്രിൽ 17ന് ലോവലും സംഘവും സുരക്ഷിതമായി ഭൂമിയിലേയ്ക്കു മടങ്ങി. ആത്മധൈര്യത്തോടെ ലോവൽ പ്രയത്നിച്ചതു കൊണ്ട് പേടകം സുരക്ഷിതമായി തിരികെ ഭൂമിയിൽ എത്തിക്കുകയും ചെയ്തു.

ബഹിരാകാശ യാത്രയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നായി ഇതു മാറി. ഒരു ദുരന്തമായി മാറുമെന്നു ശാസ്ത്രലോകം ഭയപ്പെട്ട ദൗത്യമാണ് ലോവൽ വിജയമാക്കിത്തീർത്തത് എന്ന് നാസ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. ലോവലിന്‍റെ മരണം വലിയ നഷ്ടമാണെന്നും നാസ പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com