ശൈത്യകാല ഒളിമ്പിക്സിൽ കോണ്ടം കിട്ടാനില്ല; മൂന്ന് ദിവസം കൊണ്ട് തീർന്നത് 10,000 പാക്കറ്റ് കോണ്ടം

അപ്രതീക്ഷിതമായ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് സംഘാടകർ
Condoms are unavailable at the Winter Olympics

ശൈത്യകാല ഒളിമ്പിക്സിൽ കോണ്ടം കിട്ടാനില്ല

Updated on

മിലാനോ: ശൈത്യകാല ഒളിമ്പിക്സിനുള്ള അത്ലറ്റുകൾ താമസിക്കുന്ന ഒളിമ്പിക് വില്ലേജിൽ ഗർഭനിരോധന ഉറ കിട്ടാനില്ലെന്ന് പരാതി. 2900 അത്ലറ്റുകൾക്കായി 10,000 ഗർഭനിരോധന ഉറകളാണ് സംഘാടകർ കരുതിയിരുന്നത്. അത് മൂന്നാം ദിവസം തന്നെ തീർന്നുപോയിരിക്കുകയാണ്. അപ്രതീക്ഷിതമായ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ആയിരത്തോളം കായികതാരങ്ങൾ ഒന്നിച്ച് താമസിക്കുന്ന സ്ഥലമെന്ന നിലയ്ക്കാണ് സംഘാടകർ ഇത്രയും കോണ്ടം കരുതിയിരുന്നത്. ഒളിമ്പിക്സ് വില്ലേജിൽ കോണ്ടം ലഭ്യമാക്കുന്നത് കാലങ്ങളായി പിന്തുടരുന്ന രീതിയാണ്. സുരക്ഷിതമായ ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും മാനസിക സംഘർഷം ഒഴിവാക്കാനുമാണ് ഈ രീതി പിന്തുടരുന്നത്. ആഴ്ചകളോളം കടുത്ത സമർദമുള്ള അന്തരീക്ഷത്തിൽ കായികതാരങ്ങൾ കഴിയുമ്പോൾ ശാരീരിക ബന്ധം പുലർത്തുമ്പോൾ സുരക്ഷിതമായിരിക്കാനാണ് കോണ്ടം കരുതുന്നത്.

2024 ലെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 10,500 കായികതാരങ്ങൾക്കായി 2,00000 വീതം കോണ്ടമാണ് വിതരണം ചെയ്തത്. മുൻപത്തെ ഒളിമ്പിക്സിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 3,00000 കോണ്ടം വിതരണം ചെയ്തു. എന്നാൽ ഇത് മിലാനിലെത്തിയപ്പോൾ ഇത് 10,000 ആയി ചുരുങ്ങി. ഇതോടെയാണ് പ്രതിസന്ധി ഉണ്ടായത്. കോവിഡ് മുൻകരുതലിന്‍റെ ഭാഗമായി 2021ലെ ടോക്കിയോ ഒളിമ്പിക്സിൽ താരങ്ങൾ അടുത്തിടപഴകുന്നത് വിലക്കിയിരുന്നു. ഈമാസം 6ന് തുടങ്ങിയ ശൈത്യകാല ഒളിമ്പിക്സ് 22ന് അവസാനിക്കും.

logo
Metro Vaartha
www.metrovaartha.com