

കോംഗോയിൽ 5,000ത്തിലധികം എബോള കേസുകൾ; ഇതുവരെ ജീവൻ നഷ്ടമായത് 2378 പേർക്ക്
ബ്രസാവില്ലെ: ആഫ്രിക്കൻ രാജ‍്യമായ കോംഗോയിൽ 5000ത്തിലധികം എബോള കേസുകൾ റിപ്പോർട്ട് ചെയ്തു. കോംഗോ ആരോഗ‍്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇതുവരെ 5021 എബോള കേസുകൾ റിപ്പോർട്ട് ചെയ്യുകയും രോഗം മൂലം 2378 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തതായാണ് കണക്കുകൾ വ‍്യക്തമാക്കുന്നത്.
ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ എബോള വ‍്യാപനമാണിതെന്നാണ് ലോകാരോഗ‍്യ സംഘടന പറയുന്നത്. 2014-2016 കാലഘട്ടത്തിൽ പശ്ചിമാഫ്രിക്കയിലുണ്ടായ എബോള വ‍്യാപനത്തിൽ 11,000ത്തിലധികം പേർ മരണപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ഈ കണക്ക് മറികടക്കുമെന്നാണ് ലോകാരോഗ‍്യ സംഘടന പറയുന്നത്. നിലവിലെ പകർച്ചവ‍്യാധിക്ക് കാരണമായ ബുണ്ടിബുഗ‍്യോ വൈറസിന് വാക്സിനോ ചികിത്സയോ ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി.