യേശു ക്രിസ്തു മുടി മുറിക്കണമെന്ന പരാമർശം; ഇൻഫ്ലുവൻസർക്ക് മൂന്ന് വർഷം തടവ്

ടിക് ടോക്കിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒരു ഓൺലൈൻ കണ്ടന്‍റ് ക്രിയേറ്ററാണ് റാതു താലിസ.
controversial remark that jesus christ should cut his hair; trans influencer gets three years in prison

യേശുക്രിസ്തു മുടി മുറിക്കണമെന്ന വിവാദ പരാമർശം; ട്രാൻസ് ഇൻഫ്ലുവൻസർക്ക് മൂന്ന് വർഷത്തെ തടവ്

Updated on

ജക്കാർത്ത: യേശു ക്രിസ്തു മുടി മുറിക്കണമെന്ന വിചിത്ര പരാമർശം നടത്തിയ ഇന്തോനേഷ്യൻ ട്രാൻസ് ഇൻഫ്ലുവൻസർ അറസ്റ്റിൽ. റാതു താലിസ എന്ന ട്രാന്‍സ് ഇന്‍ഫ്ലുവന്‍സറെയാണ് മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്.

2024 ഒക്റ്റോബറിൽ ഒരു ലൈവ് സ്ട്രീമിങ്ങിനിടയിൽ ഒരു ഫോളോവർ റാതു താലിസയോട് പുരുഷനെ പോലെ മുടി മുറിക്കാൻ ആവശ്യപ്പെട്ടു. അതിനു മറുപടിയായാണ് താലിസ യേശു ക്രിസ്തുവിന്‍റെ ചിത്രം എടുത്ത് ഒരു പുരുഷനെ പോലെയാവാൻ യേശു ക്രിസ്തു മുടി മുറിക്കണമെന്ന പരാമർശം നടത്തിയത്.

ടിക് ടോക്കിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഓൺലൈൻ കണ്ടന്‍റ് ക്രിയേറ്ററാണ് റാതു താലിസ. ക്രിസ്ത്യൻ മതത്തിനെതിരേ വിദ്വേഷ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് ഇവർക്കെതിരേ കേസെടുത്തത്.

ജയിൽ ശിക്ഷയ്ക്കു പുറമെ, 10,00,00,000 ഐഡിആർ (5,30,27,300 ഇന്ത്യന്‍ രൂപ) പിഴയായി അടക്കാനും കോടതി വിധിച്ചു. മതനിന്ദ ആരോപിച്ച് നിരവധി ക്രിസ്ത്യൻ ഗ്രൂപ്പുകൾ നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

റാതു താലിസയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ഞെട്ടിക്കുന്ന ആക്രമണമെന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com