ട്രംപിന് തിരിച്ചടി; ലൈം​​​ഗികാരോപണ കേസിൽ കുറ്റക്കാരനെന്ന് വിധിച്ച് കോടതി

5 വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്
ട്രംപിന് തിരിച്ചടി; ലൈം​​​ഗികാരോപണ കേസിൽ കുറ്റക്കാരനെന്ന് വിധിച്ച് കോടതി

വാഷിങ്ടൺ: ലൈംഗികാരോപണ കേസിൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ന്യൂയോർക്കിലെ മൻഹട്ടൻ കോടതി. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയതിലാണ് നടപടി. 2016 തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. ഈ പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്.

5 വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാൽ നടപടി രാഷ്ട്രീയ പക പോക്കലാണെന്നാണ് ട്രംപിന്‍റെ വാദം. ഇത് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച്ച കീഴടങ്ങാനാണ് ട്രംപിനോട് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com